You are Here : Home / News Plus

ചെയ്യാത്ത കുറ്റത്തിനാണ് കൊട്ടാരത്തിനെതിരെയുള്ള വിധിയെഴുത്തുകളെന്ന് അശ്വതി തിരുനാള്‍ ലക്ഷ്മി ഭായ്

Text Size  

Story Dated: Friday, May 02, 2014 07:23 hrs UTC

ചെയ്യാത്ത കുറ്റത്തിനാണ് കൊട്ടാരത്തിനെതിരെയുള്ള വിധിയെഴുത്തുകളെന്ന് രാജകുടുബാംഗം അശ്വതി തിരുനാള്‍ ലക്ഷ്മി ഭായ്. ആരോപണങ്ങള്‍ ഉന്നയിക്കാനിടയായ സാഹചര്യങ്ങള്‍ വിദഗ്ദ സമിതി മുന്‍ അധ്യക്ഷന്‍ ആനന്ദബോസ് വിശദീകരിക്കണമെന്നും അവര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് ലക്ഷ്മി ഭായ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് കോടതിയിലായതിനാല്‍ നിയന്ത്രണങ്ങളുണ്ട്. സാഹചര്യം മാറിയാല്‍ എല്ലാം തുറന്ന് പറയും. രാജകുടുംബത്തിന്‍െറ ദു:ഖം ശ്രീപത്മനാഭന് മുന്നില്‍ സമര്‍പ്പിക്കുന്നുവെന്ന്  ലക്ഷ്മി ഭായ് പറഞ്ഞു.ക്ഷേത്രത്തില്‍ 100 വര്‍ഷം മുമ്പ് നടത്തിയ കണക്കെടുപ്പിന്‍െറ രേഖകള്‍ തിരുവിതാംകൂര്‍ രാജകുടുംബം പൂഴ്ത്തിയെന്ന് വിദഗ്ധസമിതി മുന്‍ അധ്യക്ഷന്‍ സി.വി. ആനന്ദബോസ് ആരോപിച്ചിരുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് ഏറ്റവുമധികം ക്രമക്കേട് നടന്നതെന്നും ആനന്ദ ബോസ് പറഞ്ഞിരുന്നു. സര്‍ക്കാറും കൊട്ടാരവും ഒത്തുകളിച്ചതിന് നിരവധി തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.