മാനഭംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തെഹല്‍ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിചാരണ അനിശ്ചിതമായി നീളുകയാണെന്ന് കാണിച്ച് ഏപ്രില്‍ പത്തിനാണ് തേജ്പാല്‍ ജാമ്യഹര്‍ജി നല്‍കിയത്. ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് മാര്‍ച്ച് പതിനാലിന് തേജ്പാലിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് കരഞ്ചവാല ആന്‍ഡ് കമ്പനി മുഖേന സുപ്രീം കോടതിയെ സമീപിച്ചത്. തേജ്പാല്‍ ഡല്‍ഹിയിലേയ്ക്ക് വരില്ലെന്നും അതുകൊണ്ട് സാക്ഷികളെ സ്വാധീനിക്കുമെന്ന ഭയം അസ്ഥാനത്താണെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചെങ്കിലും പ്രോസിക്യൂഷന്റെ വാദം കേട്ടശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയൂവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
Comments