You are Here : Home / News Plus

കേരള-തമിഴ്‌നാട് നദീജല തര്‍ക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, April 20, 2014 06:08 hrs UTC


തമിഴ്‌നാട്ടിലെ മലയാളികളുടെ ജീവിതത്തിന് വിഘാതം വരാത്ത രീതിയില്‍ കേരള-തമിഴ്‌നാട് നദീജല തര്‍ക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന അതേ പ്രധാന്യംതന്നെ പ്രവാസികളായ മലയാളികള്‍ക്കും നല്‍കുന്നുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന് വെള്ളം ലഭിക്കേണ്ടത് അനിവാര്യമാണ് അതുപോലെ തന്നെയാണ് കേരളീയരുടെ സുരക്ഷിതത്വവും അതുകൊണ്ട് നദീജലതര്‍ക്കം വളരെ കരുതലോടെ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയൂ.തമിഴ്‌നാടിന് ജലം ലഭ്യമാകുന്നതിന് യാതൊരു തടസ്സവും സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിക്കുകയില്ലെന്നും ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.