You are Here : Home / News Plus

കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റ് തൂങ്ങി മരിച്ച നിലയില്‍

Text Size  

Story Dated: Tuesday, April 15, 2014 07:20 hrs UTC

ലോക്‌സഭ തെരഞ്ഞെടുപ്പു ദിവസം രാത്രി കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നു കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. പ്രമോദിനെ ജോലി ചെയ്യുന്ന മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്‌കൂള്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തി. സ്‌കൂള്‍ വളപ്പിലെ കശുമാവില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇയാളെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്‌ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രമോദിനെ ദൂരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.