You are Here : Home / News Plus

സുരേഷ് സംഗമത്തില്‍ സുരേഷ് നാമധേയരായ വ്യക്തികള്‍

Text Size  

Story Dated: Saturday, April 12, 2014 09:23 hrs UTC

തിരുവനന്തപുരം: കനകക്കുന്നില്‍ നടക്കുന്ന സുരേഷ് സംഗമത്തില്‍ സുരേഷ് നാമധേയരായ വ്യക്തികള്‍ ഒരേ വേദിയില്‍ സംഗമിക്കുന്നു. സംഗമത്തോടനുബന്ധിച്ച് ചലച്ചിത്ര സംവിധായകന്‍ ടി.എസ്.സുരേഷ്ബാബു സംവിധാനം നിര്‍വഹിക്കുന്ന കള്‍ച്ചറല്‍ മെഗാഷോയും ഉണ്ടായിരിക്കും.ഈ മാസം 19 ന് വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ രാഷ്ട്രീയ, കലാകായിക, സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കും.മ്ലയാളി അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സഘടിപ്പിക്കുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള സുരേഷ് നാമധേയര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 9037655505, 9496123389 എന്നീ നമ്പരുകളില്‍ പ്രസിഡന്റ് ജയന്‍ തിരുമല ജനറല്‍ സെക്രട്ടറി ആര്‍. സന്ദീപ എന്നിവരെ ബന്ധപ്പെടുക.ചലച്ചിത്രതാരം സുരേഷ് ഗോപി, കൊടിക്കുന്നില്‍ സുരേഷ്, സുരേഷ് കൃഷ്ണ, സുരേഷ് കുറുപ്പ്, ജി.സുരേഷ്കുമാര്‍, സുരേഷ് ഉണ്ണിത്താന്‍, വാവാ സുരേഷ് ഉള്‍പ്പെടെയുള്ളവരെ സംഗമത്തില്‍ ആദരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.