കൊച്ചി: പ്രധാനമന്ത്രി മന്മോഹന് സിങ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയിലെത്തി.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. എറണാകുളം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ വി തോമസിന്റെ തോപ്പുംപടി രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രചാരണ പരിപാടിയില്‍ മന്മോഹന് സിങ് പങ്കെടുക്കും. ഉച്ചയ്ക്ക് 12.30-ന് കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ കെപിസിസി പ്രസിഡന്‍ഡ് വിഎം സുധീരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ സ്വീകരിച്ചു.
Comments