കര്‍ഷകരുടെ ഒരു സെന്റ് ഭൂമിപോലും പരിസ്ഥിതിലോല മേഖലയിലുള്പ്പെടാന് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീക്കോയിയില്‍ യു.ഡിഎഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കര്‍ഷകസമൂഹത്തിന്റെ ആശങ്ക പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും കഴിയാത്തതാണ് കേരളം ചെയ്തത്. പുതിയ കരട്റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്തെ മഹാഭൂരിപക്ഷം വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവായിക്കഴിഞ്ഞു. അതനുസരിച്ചുള്ള മാപ്പുകളും പഞ്ചായത്ത് തലങ്ങളില്‍തന്നെ തയ്യാറായിക്കഴിഞ്ഞു. ചിലപഞ്ചായത്തുകള്‍ തയ്യാറാക്കിയ മാപ്പുകളില്‍ തെറ്റുകളുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ തെറ്റുതിരുത്തി പുതിയ മാപ്പുകള്‍ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Comments