കോമ്രേഡ്സ് ഓഫ് കൊല്ലം' വാട്സാപ് കൂട്ടായ്മ ഒമാനിലെ മലയാളി പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ വിമാന സര്‍വീസ് ഒരുക്കുന്നു. മസ്കത്തില്‍നിന്നുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.
നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് കൂട്ടായ്മ പ്രസിഡന്റ് സന്തോഷ് മാനവം, മസ്കത്ത് ഘടകം പ്രസിഡന്റ് ഷൈജു എന്നിവര്‍ അറിയിച്ചു. ഫോണ്‍: +968 9297 2830, +968 9974 2826, +968 7909 7464.
2017ല്‍ രൂപംകൊണ്ട കോമ്രേഡ്സ് ഓഫ് കൊല്ലം ഇതിനോടകം നിരവധി സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
Comments