You are Here : Home / News Plus

മാമാങ്കം' സിനിമക്കെതിരെ പ്രചാരണം; മുൻ സംവിധായകൻ ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസ്‌

Text Size  

Story Dated: Wednesday, November 27, 2019 09:14 hrs UTC

മമ്മൂട്ടി നായകനാകുന്ന മാമാങ്കം സിനിമക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിന് ഏഴു പേര്‍ക്കെതിരെ കേസെടുത്തു. സിനിമയുടെ മുൻ സംവിധായകൻ സജീവ് പിള്ള ഉൾപ്പടെയുള്ളവർക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. സിനിമയുടെ നിർമ്മാണ കമ്പനി നൽകിയ പരാതിയിലാണ് കേസ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.