ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറിനെതിരായ കേസിൽ സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. വീഡിയോകോൺ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട് മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി 4 സ്ഥലത്ത് സിബിഐ റെയ്ഡ് നടത്തി. വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരേ അന്വേഷണം നടക്കുന്നത്.
Comments