You are Here : Home / News Plus

കെഎസ്‍യു മാര്‍ച്ചില്‍ സംഘര്‍ഷം

Text Size  

Story Dated: Saturday, December 08, 2018 08:58 hrs UTC

ശബരിമല പ്രശ്നം ഉന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‍യു നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ലാത്തി വീശി. മൂന്ന് പ്രവര്‍ത്തകര്‍ക്കും ഒരു ഫോട്ടോഗ്രാഫര്‍ക്കും പരിക്കേറ്റു. നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. അതേസമയം, ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎൽഎമാ‍ർ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻ കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇടപെട്ടിട്ടില്ല. ശബരിമലയിൽ ഏ‍ർപ്പെടുത്തിയ നിരോധനാജ‍്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎൽഎമാരുടെ സത്യഗ്രഹ പ്രതിഷേധം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.