You are Here : Home / News Plus

ഗോ വധത്തിനെതിരെ കര്‍ശന നടപടിയെന്ന് ആദിത്യനാഥ്

Text Size  

Story Dated: Wednesday, December 05, 2018 08:54 hrs UTC

ഗോവധം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലുണ്ടായ കലാപത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിശബ്ദത തുടരുമ്പോഴാണ് പശുക്കളെ കശാപ്പ് ചെയ്തവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബുലന്ദ്ശഹറിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. പശുക്കളെ കശാപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.