ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് എ കെ ബാലന് കോഴിക്കോട് പറഞ്ഞു. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റർണൽ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാൻ സാമ്പത്തിക നിയമ സഹായം നല്‍കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു. ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ ഇതായിരുന്നുവെന്നും എ കെ ബാലന് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയിൽ വാദിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. മോഹൻലാലിന്റെ നടപടികൾ നല്ല രീതിയിൽ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments