You are Here : Home / News Plus

സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ ഭാര്യയുടെ സുഹൃത്ത് പോലീസില്‍ കീഴങ്ങി

Text Size  

Story Dated: Monday, October 08, 2018 07:35 hrs UTC

മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സൗജത്തിന്റെ സുഹൃത്തും പ്രധാന പ്രതിയുമായ ബഷീര്‍ പോലീസില്‍ കീഴടങ്ങി. ഷാര്‍ജയില്‍ നിന്ന് ചെന്നൈയിലെത്തിച്ച ബഷീറിനെ ബന്ധുക്കള്‍ നാട്ടിലെത്തിച്ച് താനൂര്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു. തെയ്യാലയിലുള്ള കൊലപാതകം നടന്ന വീട്ടില്‍ ബഷീറിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തി വിദേശത്തേക്ക് കടന്ന ബഷീറിനെ പ്രവാസി സംഘടനകളുടേയും ബന്ധുക്കളുടേയും സഹായത്താലാണ് നാട്ടിലേക്ക് തിരികെ എത്തിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.