You are Here : Home / News Plus

പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

Text Size  

Story Dated: Sunday, October 07, 2018 07:05 hrs UTC

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ച്‌ ബിജെപി പത്തനംതിട്ട ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ആരാധനാലയങ്ങളിലേക്കുള്ള യാത്രകള്‍, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച ആയതിനാല്‍ ആരാധനാലയങ്ങളിലേക്കു പോകുന്നവരുടെയും വൈദികരുടെയും വാഹനങ്ങള്‍ക്കു യാതൊരു തടസവുമുണ്ടാക്കരുതെന്നു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭക്തര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള മാര്‍ച്ച്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.