ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ആയിരത്തി നാനൂറോളം പേരുടെ ജീവനെടുത്ത ഇന്തോനേഷ്യയിലെ പാലു ദ്വീപില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. വടക്കന്‍ സുലാവേസിയിലെ സോപ്ടാന്‍ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സുനാമി നാശം വിതച്ച പാലു നഗരത്തില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയാണ് സോപുടാന്‍ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് ആറായിരം മീറ്ററോളം ഉയരത്തില്‍ പുക പടലങ്ങള്‍ പടര്‍ന്നു. എന്നാല്‍ ആളുകളെ ഒഴിപ്പിച്ചിട്ടില്ല.
Comments