You are Here : Home / News Plus

മേഘാലയ മുന്‍ മുഖ്യമന്ത്രി ഡിഡി ലപാങ് കോണ്‍ഗ്രസ് വിട്ടു

Text Size  

Story Dated: Friday, September 14, 2018 11:57 hrs UTC

മേഘാലയയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡിഡി ലപാങ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്ന രീതിയാണ് നേതൃത്വം കൈക്കൊള്ളുന്നതെന്ന് ആരോപിച്ചാണ് 84 കാരനായ ലപാങ് രാജിവെച്ചത്. പ്രായം ചെന്ന നേതാക്കളെ അവഗണിക്കുകയാണ് പാര്‍ട്ടിയെന്ന് മുന്‍ പിസിസി പ്രസിഡന്റ് കൂടിയായ ലപാങ് കുറ്റപ്പെടുത്തി. സീനിയര്‍ നേതാക്കളുടെ സംഭാവന പാര്‍ട്ടിക്ക് ഇനി ആവശ്യമില്ലെന്നാണ് കരുതുന്നത്. ഈ അവഗണന ഏറെ നിരാശപ്പെടുത്തുന്നു, അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലാതായി-ഈ സാഹചര്യത്തില്‍ പാര്‍ട്ടി വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.