You are Here : Home / News Plus

കാണാതായ എച്ച്‌ഡിഎഫ്‌സി വൈസ്‌ പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

Text Size  

Story Dated: Monday, September 10, 2018 11:06 hrs UTC

മുംബൈ: കാണാതായ എച്ച്‌ഡിഎഫ്‌സി ബേങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ സിദ്ധാര്‍ഥ്‌ കിരണ്‍ സാംഘ്‌വിയുടെ മൃതദേഹം കണ്ടെടുത്തു. മുംബൈയിലെ കല്യാണിനു സമീപത്തുനിന്നുമാണ്‌ മൃതദേഹം കണ്ടെടുത്തത്‌. ബുധനാഴ്‌ച മുതല്‍ കാണാതായ ഇയാള്‍ കൊല്ലപ്പെട്ടെന്ന നിഗമനത്തില്‍ പോലീസെത്തിയിരുന്നു. തുടര്‍ന്ന്‌ യുവാവായ കെട്ടിട നിര്‍മാണ തൊഴിലാളിയെ അറസ്റ്റ്‌ ചെയ്‌തു. പിന്നാലെ സിദ്ധാര്‍ഥിന്റെ രണ്ടു സഹപ്രവര്‍ത്തകരുള്‍പ്പെടെ മൂന്നു പേരെയും ഞായറാഴ്‌ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു.ജോലി സംബന്ധമായ അസൂയയാണു സംഭവത്തിനു പിന്നലെന്നാണു പ്രാഥമിക വിവരം. പുറത്തുനിന്നുള്ള സംഘത്തിന്റെ സഹായത്തോടെ സഹപ്രവര്‍ത്തകര്‍ ആണ്‌ കൊലപാതകം നടത്തിയത്‌. ബുധനാഴ്‌ച രാത്രി ഏഴരയ്‌ക്കു ലോവര്‍പരേല്‍ കമലാമില്‍സിലെ ഓഫിസില്‍നിന്നു ദക്ഷിണ മുംബൈ മലബാര്‍ ഹില്‍സിലെ റിഡ്‌ഗെ അപാര്‍ട്ട്‌െമന്റിലേക്കു പുറപ്പെട്ട സിദ്ധാര്‍ഥിനെ കാണാതാവുകയായിരുന്നു. മണിക്കൂറുകളോളം ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതിനാല്‍ ഭാര്യ പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്‌ച രാവിലെ നവിമുംബൈയിലെ കോപ്പര്‍ഖൈര്‍ണയില്‍ സീറ്റില്‍ രക്തക്കറകളും കത്തിയുമായി സിദ്ധാര്‍ഥിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.