You are Here : Home / News Plus

പുണെ മണ്ണിടിച്ചില്‍: മരണസംഖ്യ 73 ആയി

Text Size  

Story Dated: Saturday, August 02, 2014 04:09 hrs UTC

മഹാരാഷ്ട്രയിലെ പുണെയില്‍ ഉരുള്‍പൊട്ടലുണ്ടായ മാലിനില്‍നിന്ന് വെള്ളിയാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 73 ആയി. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച കസ്തൂരി രംഗന്‍ സമിതി പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച മേഖലയില്‍പ്പെട്ട ഗ്രാമമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ മാലിന്‍. ഇതേത്തുടര്‍ന്ന് നിര്‍മാണങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 2013 നവംബറില്‍ വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍, സംസ്ഥാനസര്‍ക്കാറോ പ്രാദേശിക ഭരണകൂടമോ ഇത് ഗൗരവത്തിലെടുക്കാഞ്ഞതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.