You are Here : Home / News Plus

സോണിയക്കെതിരേ ആരോപണം: നട്‌വര്‍ സിംഗിനു കുലുക്കമില്ല

Text Size  

Story Dated: Friday, August 01, 2014 12:22 hrs UTC



കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്ക്കുന്നതായി മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗ്. സോണിയ പ്രധാനമന്ത്രിയാകുന്നത് തടഞ്ഞത് രാഹുല്‍ ഗാന്ധി തന്നെയാണെന്ന് നട്‌വര്‍ സിംഗ് മാധ്യമങ്ങളോടു പറഞ്ഞു. മന്‍മോഹന്‍ സിംഗിനെതിരായ ആരോപണങ്ങളിലും ഉറച്ചുനില്ക്കുന്നു. സോണിയയ്ക്ക് എപ്പോള്‍ വേണമെങ്കിലും പുസ്തകമെഴുതാമെന്നും നട്‌വര്‍ സിംഗ് പറഞ്ഞു.

2008-ല്‍ കോണ്‍ഗ്രസ് വിട്ട നട്‌വര്‍സിംഗ് തന്റെ ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. മുത്തശ്ശിയെയും പിതാവിനെയും പോലെ അമ്മയും കൊല്ലപ്പെടുമെന്നു രാഹുല്‍ ഭയന്നതായും മുമ്പു ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായിരുന്ന നട്‌വര്‍ സിംഗ് വെളിപ്പെടുത്തിയിരുന്നു.

സോണിയഗാന്ധിയുടെ സ്വമേധയായുള്ള തീരുമാനപ്രകാരമാണ് പ്രധാനമന്ത്രിപദത്തില്‍നിന്ന് വിട്ടുനിന്നതെന്നാണു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ഇത്തരം രഹസ്യങ്ങള്‍ ആത്മകഥയില്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷയും മകള്‍ പ്രിയങ്കയും മാര്‍ച്ച് ഏഴിനു തന്റെ വസതിയില്‍ എത്തിയിരുന്നതായും നട്‌വര്‍ സിംഗ് വെളിപ്പെടുത്തി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് നട്‌വര്‍ തന്റെ പുസ്തകത്തില്‍ ഉയര്‍ത്തുന്നത്. മന്‍മോഹന്‍ സിംഗിന് നട്ടെല്ലില്ലെന്നും അദ്ദേഹത്തിനു സ്വന്തമായി ഒരുവ വിദേശനയമില്ലെന്നും നട്‌വര്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.