You are Here : Home / News Plus

ഇടമലയാര്‍ കേസിലെ സിമന്റു മുഴുവന്‍ വിറ്റതു വാളകത്താണ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 01, 2014 01:35 hrs UTC

ഇടമലയാര്‍ അഴിമതിക്കേസില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ
പിള്ളയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി വാളകം കേസിലെ അദ്ധ്യാപകന്‍
കൃഷണകുമാര്‍.

ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ടു പിള്ളയുടെ വീട്ടില്‍ റൈഡ് നടന്നപ്പോള്‍
പിള്ളയുടെ കൈവശമുള്ള സ്വര്‍ണം സൂക്ഷിച്ചത് തന്റെ പിതാവായിരുന്നുവന്നു
കൃഷ്ണകുമാര്‍ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കട്ടികളായാണ് സ്വര്‍ണ്ണം തന്റെ വീട്ടില്‍ ഒളിപ്പിക്കാന്‍ ബാലകൃഷ്ണപിള്ള
കൊണ്ടുവന്നത്. നൂറ്റിയമ്പത് ഗ്രാം വരുന്ന സ്വര്‍ണകട്ടികളില്‍ മെയ്ഡ് ഇന്‍
സ്വിറ്റ്സര്‍ലന്‍ഡ് എന്ന് എഴുതിയിരുന്നു. റൈഡ് കഴിഞ്ഞ ശേഷം അത് തിരിച്ചു
കൊണ്ട് പോയി-കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഇടമലയാര്‍ കേസിലെ സിമന്റു മുഴുവന്‍ വിറ്റതു വാളകത്താണ്. തന്റെ
അച്ഛനായിരുന്നു എജന്റ്റ്. പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം ചിത്രീകരിച്ച
വിഡിയോ കാസറ്റ് നശിപ്പിച്ചതും തന്റെ അച്ഛനായിരുന്നുവെന്നും കൃഷ്ണകുമാര്‍
അഭിമുഖത്തില്‍ പറയുന്നു.കുടുംബവീട്ടിലെ ചാണകകുഴിയിലാണ് അത്
കുഴിച്ചിട്ടത്. ഗ്രാഫൈറ്റ് കേസിലെ പണം മുഴുവന്‍ നിക്ഷേപിച്ചത് പിള്ളയുടെ
ബന്ധുവിന്റെ ബാങ്കിലാണ്.

പിള്ളയുടെ ആനകള്‍ക്ക് വേണ്ടി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരി
മറിച്ചു. ഗണേഷ് കുമാറിന്റെ കാറിലാണ് അരി കൊണ്ട്പോയിരുന്നത്. എന്നാല്‍
താന്‍ ഇതിനെ എതിര്‍ത്തു. അപ്പോള്‍ അരികൊണ്ടുപോയ കേസ് തന്റെ പേരിലായെന്നും
കൃഷ്ണകുമാര്‍ വെളിപ്പെടുത്തി.

പിള്ള മന്ത്രിയായിരുന്നപ്പോള്‍ കൃഷ്ണകുമാര്‍ പെഴ്സണല്‍ സ്റ്റാഫ്
അംഗമായിരുന്നു. പിന്നീടാണ് പിള്ളയുടെ ഉടമസ്ഥതയിലുള്ള രാമവിലാസം സ്കൂളില്‍
അധ്യാപകനായത്. അധ്യാപകനാകാന്‍ തന്റെ കൈയില്‍ നിന്ന് 70000 രൂപ
വാങ്ങിയെന്നും കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.