You are Here : Home / News Plus

ഗുജറാത്തില്‍ കപ്പല്‍ പൊളിശാലയില്‍ സ്‌ഫോടനം: അഞ്ചു മരണം

Text Size  

Story Dated: Saturday, June 28, 2014 10:42 hrs UTC




ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ അലാംഗിലുള്ള കപ്പല്‍ പൊളിശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭാവ്‌നഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതകച്ചോര്‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രാവിലെ പത്തരയോടെ 140-ാം നമ്പര്‍ പ്ലോട്ടില്‍ കപ്പല്‍ പൊളിക്കുന്ന ജോലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മൂന്നുപേര്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.