You are Here : Home / News Plus

എന്‍.ശ്രീനിവാസന്‍ ഐ.സിസി ചെയര്‍മാന്‍

Text Size  

Story Dated: Thursday, June 26, 2014 08:49 hrs UTC

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) പുതിയ ചെയര്‍മാനായി മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ ചേര്‍ന്ന  ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ 52 അംഗ കൗണ്‍സില്‍ ആണ് ഈ തീരുമാനം എടുത്തത്. ബി.സി.സി.ഐയാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. യോഗത്തില്‍ സമിതിയുടെ ഭരണഘടനയില്‍ പരിഷ്കാരങ്ങള്‍ വരുത്തിയതായി  ഐ.സി.സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്നും ക്രിക്കറ്റിനെ ആഗോള വ്യാപകമാക്കി വളര്‍ച്ചത്താന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ളാദേശില്‍ നിന്നുള്ള മുസ്തഫ കമാലിനെ ഐ.സി.സിയുടെ പുതിയ പ്രസിഡഡന്‍റായും തെരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.