You are Here : Home / News Plus

ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

Text Size  

Story Dated: Monday, June 09, 2014 02:47 hrs UTC

കാര്‍വാര്‍: ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് 
 
മിസൈല്‍ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. 
 
കര്‍ണാടകയിലെ കാര്‍വാര്‍ തീരത്ത് നാവികസേനാ 
 
യുദ്ധക്കപ്പലായ ഐ.എന്‍.എസ് കോല്‍ക്കത്തയില്‍ 
 
നിന്നാണ് ബ്രഹ്മോസ് വിക്ഷേപിച്ചത്. 290 
 
കിലോമീറ്റര്‍ ദൂരപരിധി മറികടന്ന് മിസൈല്‍ 
 
ലക്ഷ്യസ്ഥാനത്ത് പതിച്ചതായി പ്രതിരോധ വകുപ്പ് 
 
അറിയിച്ചു.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് 
 
മിസൈല്‍ പദ്ധതി. കര, നാവിക, വ്യോമ 
 
സേനകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് 
 
ബ്രഹ്മോസിന്‍െറ രൂപകല്‍പന. ഇപ്പോള്‍ 
 
നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ മിസൈല്‍ 
 
സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ 
 
അന്തര്‍വാഹിനികളിലും ബ്രഹ്മോസ് 
 
ഉപയോഗിക്കാന്‍ അനുവാദം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.