You are Here : Home / News Plus

മുറി ഇല്ലാതെ പാര്‍ലമെന്‍റില്‍ അദ്വാനി

Text Size  

Story Dated: Thursday, June 05, 2014 05:51 hrs UTC

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് പാര്‍ലമെന്‍റില്‍ മുറി ഇല്ലാതായി. എന്‍.ഡി.എ ചെയര്‍മാന്‍ എന്ന സ്ഥാനം ഇല്ലാതായതോടെയാണ് അദ്വാനിക്ക് മുറി നഷ്ടപ്പെട്ടത്. മുറി നഷ്ടപ്പെട്ടതോടെ അദ്വാനി ബി.ജെ.പിയുടെ പാര്‍ലമെന്‍റെറി പാര്‍ട്ടി ഓഫീസിലേക്ക് പോയി. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിപ്പിച്ചത്. റൂമിനു പുറത്തുണ്ടായിരുന്ന എന്‍.ഡി.എ ചെയര്‍മാന്മാരുടെ പേരുകളില്‍ നിന്ന് അദ്വാനിയുടെ പേര് നീക്കം ചെയ്തു. അതേസമയം എന്‍.ഡി.എ ചെയര്‍മാനായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ പേര് അവിടെ നില നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. മുറി താഴിട്ട് പൂട്ടിയ നിലയിലാണ്.
പുതുതായി വരുന്ന എന്‍.ഡി.എ ചെയര്‍മാനുവേണ്ടിയാണ്് അദ്വാനിയുടെ മുറി ഒഴിപ്പിച്ചത്. നിലവില്‍ അദ്ദേഹം എന്‍.ഡി.എ ആക്ടിംഗ് ചെയര്‍മാനാണ്. ബി.ജെ.പി അതിന്‍െറ ചരിത്ത്രിലെ ഏറ്റവും വലിയ വിജയം നേടിയപ്പോഴാണ് പാര്‍ട്ടി സ്ഥാപകരിലൊരാളായ അദ്വാനിയെ മാറ്റി നിര്‍ത്തുന്നത്.എന്‍.ഡി.എ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്വാനി ഒരിക്കല്‍ കൂടി മത്സരിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.