You are Here : Home / News Plus

ഒഡീഷയ്ക്ക് പ്രത്യേക പദവി ആവശ്യവുമായി നവീന്‍ പട്നായ്ക്

Text Size  

Story Dated: Monday, June 02, 2014 09:04 hrs UTC




ഒഡീഷയ്ക്ക് പ്രത്യേക പദവി നല്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെഡിയിലെ 24 എംപിമാരും അദ്ദേഹത്തിനൊപ്പമെത്തിയിരുന്നു. മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായാണ് നവീന്‍ പട്‌നായിക് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. അതേസമയം, എന്‍ഡിഎയുമായി സഖ്യത്തിലെത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് നവീന്‍ പട്‌നായിക് കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.