You are Here : Home / News Plus

ആനന്ദി ബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും

Text Size  

Story Dated: Wednesday, May 21, 2014 05:07 hrs UTC

ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആനന്ദി ബെന്‍ പട്ടേല്‍ (73) ബുധനാഴ്ച തെരഞ്ഞെടുക്കപ്പെടും.
പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന നരേന്ദ്ര മോദി രാജിവെക്കുന്ന ഒഴിവിലാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ ആനന്ദി ബെന്‍ പട്ടേലിനെ തെരഞ്ഞെടുക്കുക. മോദിയുടെ അസാന്നിധ്യത്തില്‍ ഗുജറാത്തിലെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷയായിരുന്നു അവര്‍. നിലവില്‍ റോഡ്-കെട്ടിടം, റവന്യൂ, നഗരവികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്. എണ്‍പതുകളില്‍ മോഹ്നിബാ കന്യാ വിദ്യാലയത്തിലെ അധ്യാപക ജോലിയുപേക്ഷിച്ചാണ് അവര്‍ സജീവ രാഷ്ട്രീയത്തിലത്തെിയത്.
മോദിയുടെ മനസ്സറിയുന്ന ആത്മസുഹൃത്തായാണ് ഗുജറാത്തിലെ അധികാരത്തിന്‍െറ ഇടനാഴികളില്‍ ആനന്ദി ബെന്‍ അറിയപ്പെടുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.