You are Here : Home / News Plus

മോദിക്ക് വാരാണസി സീറ്റ് വിട്ടുകൊടുത്തതില്‍ സന്തോഷം: മുരളി മനോഹര്‍ ജോഷി

Text Size  

Story Dated: Monday, May 12, 2014 11:17 hrs UTC



ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കുവേണ്ടി തന്റെ വാരാണസി സീറ്റ് വിട്ടുകൊടുത്തതില്‍ ഒട്ടും അതൃപ്തനല്ലെന്ന് മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി. മോദി നേതൃത്വം നല്കുന്ന വികസനതരംഗമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ബിജെപിക്ക് അനുകൂലമായ ഒരു തരംഗമാണുള്ളത്. ഇന്നു രാജ്യം ആവശ്യപ്പെടുന്ന മികച്ച നേതൃത്വവും മികച്ച സര്‍ക്കാരും സാധ്യമാക്കാന്‍ മോദിക്കു കഴിയുമെന്നും മുരളി മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.