You are Here : Home / News Plus

സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Saturday, April 26, 2014 09:35 hrs UTC

സഹോദരന്‍ ദാല്‍ജിത്ത് സിംഗ് കോഹ്ലി ബിജെപിയില്‍ ചേര്‍ന്നതില്‍ തനിയ്ക്ക് ദുഖമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. എന്നാല്‍ തന്റെ സഹോദരങ്ങള്‍ക്ക് മേല്‍ യാതൊരുവിധ സമ്മര്‍ദ്ദമോ നിയന്ത്രണമോ താന്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. അമൃസ്തറില്‍ മോദി പങ്കെടുത്ത റാലിയില്‍ സഹോദരന്‍ പങ്കെടുത്തതും ബിജെപിയില്‍ ചേര്‍ന്നതുമെല്ലാം തന്നെ ദുഖിപ്പിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണെന്നും എന്നാല്‍ സഹോദരങ്ങളെല്ലാം പ്രായപൂര്‍ത്തിയായവരാണെന്നും അവര്‍ക്ക് സ്വന്തം  തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. മൂന്നാം തവണയും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും ഇക്കാര്യം അസാധ്യമല്ലെന്നും മന്‍മോഹന്‍സിംഗ് പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.