You are Here : Home / News Plus

കോണ്‍ഗ്രസ്, സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു: വി. മുരളീധരന്‍

Text Size  

Story Dated: Saturday, April 19, 2014 04:32 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ടുകള്‍ എവിടേക്കും പോയിട്ടില്ലെന്നും അതേസമയം സി.പി.എമ്മിന്‍റെയും  കോണ്‍ഗ്രസിന്‍റെയും  വോട്ടുകള്‍ തങ്ങളിലേക്ക് വലിയതോതില്‍ ചോര്‍ന്നിട്ടുണ്ടെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ കഴിയാത്ത സി.പി.എമ്മും കോണ്‍ഗ്രസും വോട്ടുചോര്‍ച്ചയുടെ പേരില്‍ വെറുതെ ബി.ജെ.പിയെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. തിരുവനന്തപുരം സീറ്റില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ വിജയിക്കും. മറ്റ് മണ്ഡലങ്ങളിലും ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ വോട്ടില്‍ ഇത്തവണ ഗണ്യമായ വര്‍ധന ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചേര്‍ന്ന മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുടെ യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.