You are Here : Home / News Plus

നെയ്യാര്‍ ഡാം തുറന്ന ജയിലില്‍ തീപിടിത്തം

Text Size  

Story Dated: Monday, April 14, 2014 09:32 hrs UTC

നെയ്യാര്‍ ഡാം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ തീപിടിത്തം. ജയിലിലെ അനക്‌സായ ദേവന്‍കോട്ടിലെ റബര്‍ പുകപുരയിലാണ് തീപിടിച്ചത്.40 ലക്ഷം രൂപയുടെ റബര്‍ കത്തിയതായി കണക്കാക്കുന്നു.

 പുകപുരയിലെ ഉണക്കാന്‍ ഇട്ടിരുന്നതും കെട്ടാക്കി വച്ചിരുന്നതുമായ. റബര്‍ എല്ലാം കത്തിനശിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. പുകപുരയില്‍ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ട തടവുകാര്‍ നോക്കിയപ്പോഴാണ് തീപടരുന്നത് കണ്ടത്. കാട്ടാക്കടയില്‍ നിന്നും നെയ്യാറ്റിന്‍കരയില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.