ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും ഇടുക്കിയിലും കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് സ്ഥലത്തും കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായി പ്രവര്‍ത്തനം നടത്തി. പരാതിയുള്ളവര്‍ പാര്‍ട്ടിവേദിയിലാണ് അത് ഉന്നയിക്കേണ്ടത്. പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments