You are Here : Home / News Plus

പൊന്നാനിയിൽ മത്സരവുമായി മുന്നോട്ട് പോവും: എസ് ഡി പി ഐ സ്ഥാനാർത്ഥി കെ സി നസീർ

Text Size  

Story Dated: Friday, March 15, 2019 09:02 hrs UTC

പൊന്നാനിയിൽ മത്സരവുമായി മുന്നോട്ട് പോകുകയാണെന്ന് എസ് ഡി പി ഐ സ്ഥാനാർത്ഥി കെ സി നസീർ. എസ് ഡി പി ഐ ഒരു കേഡർ പാർട്ടിയാണ്. സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകണോ മരവിപ്പിക്കണോ പിൻവലിക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമെന്നും കെ സി നസീർ പ്രതികരിച്ചു. ലിഗ് എസ്ഡിപിഐ രഹസ്യ ചര്‍ച്ച നടന്നെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മുസ്ലിം ലീഗിനെ പിന്തുണക്കുന്ന പ്രബല സംഘടനകള്‍ എസ്ഡിപിഐ ബന്ധത്തില്‍ എതിര്‍പ്പറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മത്സരവുമായി മുന്നോട്ട് പോവുകയാണെന്ന കെ സി നസീറിന്റെ പ്രതികരണമെത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.