You are Here : Home / News Plus

തെരെഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

Text Size  

Story Dated: Thursday, March 07, 2019 01:28 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടനും രാജ്യസഭ എം. പിയുമായ സുരേഷ് ഗോപി. പുതിയ സിനിമയുടെ തിരക്കുകളിലേയ്ക്ക് കടന്നതിനാലാണ് തെരെഞ്ഞടുപ്പില്‍ മത്സരിക്കാനിറങ്ങാത്തതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്ത ബി ജെ പി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ സുരേഷ് ഗോപിയുടെ പേരും ഉണ്ടായിരുന്നു. തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി മത്സരിക്കാനെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു പുതിയ ചിത്രത്തിന് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കുകളിലേയ്ക്ക് കടക്കുന്നതിനാലാണ് തെരെഞ്ഞടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.