You are Here : Home / News Plus

കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തണം: സുപ്രീം കോടതി

Text Size  

Story Dated: Friday, February 22, 2019 01:40 hrs UTC

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ജമ്മു കശ്മീര്‍ സ്വദേശികള്‍ക്ക് എതിരായ ആക്രമണം തടയാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം. കശ്മീരികള്‍ക്കെതിരായ ഭീഷണി ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര നടപടി എടുക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പൊലിസ് മേധാവികള്‍ക്കും ഡല്‍ഹി പൊലിസ് കമ്മീഷണര്‍ക്കും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ 11 സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു.

കശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി സുപ്രീം കോടതിയെ അറിയിച്ചു. അക്രമം തടയണമെന്ന് ഇതിനോടകം തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കശ്മീരികള്‍ക്കെതിരായ ആക്രമണം തടയാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി അഭിഭാഷകനായ താരിഖ് അബീദ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കശ്മീരികളുടെ എല്ലാം ബഹിഷ്‌കരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മേഘാലയ ഗവര്‍ണറും ബി.ജെ.പിയുടെ ബംഗാള്‍ ഘടകം പ്രസിഡന്റുമായിരുന്ന റ്റത്തഗറ്റ റോയി എഴുതിയ ട്വിറ്റര്‍ കുറിപ്പും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.





 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.