You are Here : Home / News Plus

കനകദുര്‍ഗക്കും ബിന്ദുവിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Friday, January 18, 2019 09:45 hrs UTC

ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജീവനു ഭീഷണിയുള്ളതിനാല്‍ മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ബിന്ദുവും കനകദുര്‍ഗയും ഹര്‍ജി നല്‍കിയത്. ശബരിമല ദര്‍ശനത്തിനുശേഷം നേരിട്ട ശാരീരിക ആക്രമണങ്ങളും സാമൂഹികമാധ്യമങ്ങളിലെ അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരും വ്യാഴാഴ്ച ഹര്‍ജിനല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.