You are Here : Home / News Plus

ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടന

Text Size  

Story Dated: Monday, December 03, 2018 06:57 hrs UTC

കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ.ആരും സംഘടനയ്ക്ക് അതീതരല്ല.അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ വിശദമാക്കി. എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്തിന്റെ കവിത പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെ യുവകവി എസ് കലേഷ് കവിത തന്റേതാണെന്നും ദീപ അത് വികലമാക്കി പ്രസിദ്ധീകരിക്കുകയായിരുന്നെന്നും ആരോപിച്ച് രംഗത്തു വന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.