ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ സെക്രട്ടേറിയറ്റിൽ മുളകുപൊടി ആക്രമണം. മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന അക്രമി ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേക്കുവന്നപ്പോൾ ദേഹത്തേക്ക് മുളകുപൊടി വലിച്ചെറിയുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അനിൽ കുമാർ ഹിന്ദുസ്ഥാനി എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം.
Comments