ബിജെപി പരിപാടിയിൽ ചെറുമകൻ പങ്കെടുത്തത് തെറ്റായിപ്പോയി എന്ന് സിപിഎം നേതാവ് എംഎം ലോറെൻസ്. പരിപാടിയിൽ പങ്കെടുത്തത് തന്റെ അറിവോടെ അല്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചുമകൻ അല്ല, ആരായാലും ബിജെപിക്കൊപ്പം നിൽക്കുന്നത് തെറ്റാണ്. എല്ലാവരെയും ഒപ്പം നിർത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമായ രാഷ്ട്രീയ ചൂഷണം ആണ് ബിജെപി ഇപ്പോൾ നടത്തുന്നത്. വർഗീയത പരത്തുന്ന പാർട്ടിക്കൊപ്പം ആരും നിൽക്കരുത്. കേരളത്തിലെ ജനത ഒരിക്കലും ബിജെപിക്കൊപ്പം സഞ്ചരിക്കില്ല എന്നും എം എം ലോറെൻസ് പറഞ്ഞു.
Comments