You are Here : Home / News Plus

രാംനാഥ് കോവിന്ദിന്റെ ത്രിദിന തജക്കിസ്ഥാന്‍ സന്ദര്‍ശനം ഇന്ന്

Text Size  

Story Dated: Sunday, October 07, 2018 06:50 hrs UTC

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിദിന തജക്കിസ്ഥാന്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. തജക്കിസ്ഥാനിലേക്ക് തിരിക്കുന്ന രാഷ്ട്രപതി തജക്കിസ്ഥാന്‍ പ്രസിഡന്റ് എമമോലി റഹ്മോനുമായി കൂടിക്കാഴ്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച്‌ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.തജക്കിസ്ഥാന്‍ പ്രധാനമന്ത്രി ഖ്വഹിര്‍ റസുല്‍സോദയുമായും രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം തജക്കിസ്ഥാനിലെ ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.