You are Here : Home / News Plus

അഞ്ച് ദിവസംകൂടി മഴ തുടരും

Text Size  

Story Dated: Monday, October 01, 2018 09:23 hrs UTC

ലക്ഷദ്വീപിനടുത്തായി ന്യൂനമർദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം. നിലവിൽ അന്തരീക്ഷച്ചുഴിയായ ഇത് വ്യാഴാഴ്ചയോടെ ന്യൂനമർദമായി മാറും. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ഇത് അറബിക്കടലിൽ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും. കാറ്റ് ശക്തിപ്രാപിക്കാൻ ഇടയുള്ളതിനാൽ ഏഴുമുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ന്യൂനമർദസാധ്യത മൂന്നുമണിക്കൂർ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ചവരെ തുടരും. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഏഴുമുതൽ 11 സെന്റീമീറ്റർവരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ജാഗ്രതാ നിർദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.