You are Here : Home / News Plus

ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല;ചോദ്യം ചെയ്യല്‍ നാളെ വൈക്കത്ത്

Text Size  

Story Dated: Tuesday, September 18, 2018 11:36 hrs UTC

മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയിലുള്ളതിനാല്‍ ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് അന്വേഷണ സംഘം. വൈക്കത്ത് വെച്ചുതന്നെയായിരിക്കും നാളത്തെ ചോദ്യം ചെയ്യല്‍. സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ മറ്റൊരു സ്ഥലത്തേക്ക് മാറ്റു. ഏറ്റുമാനൂര്‍, കോട്ടയം പൊലീസ് ക്ലബ് തുടങ്ങി രണ്ടു സ്ഥലങ്ങള്‍ കൂടി ചോദ്യം ചെയ്യലിനായി ഒരുക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് സമയം നീട്ടിനല്‍കണമെന്ന് ഇതുവരെ ബിഷപ്പ് ആവശ്യപ്പെട്ടിട്ടില്ല. ഒന്നില്‍കൂടുതല്‍ ദിവസം ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് നിലവിലെ സൂചന. ജലന്ധര്‍ ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.