You are Here : Home / News Plus

സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ പൂര്‍ണം

Text Size  

Story Dated: Monday, September 10, 2018 11:14 hrs UTC

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്‌ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ്‌ നടത്തുന്നില്ല. രാവിലെ ആറുമുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ ബന്ദിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. പല ജില്ലകളിലും രാവിലെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്‌. കോഴിക്കോട്‌ ഉള്‍പ്പെടുന്ന വടക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്‌ ബസ്സുകള്‍ മറ്റും ഓടുന്നില്ല. പ്രളയമുണ്ടായ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഹര്‍ത്താലില്‍ തടസ്സമുണ്ടാകില്ലെന്ന്‌ ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.