You are Here : Home / News Plus

പി കെ ശശി കുറ്റക്കാരനെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്‍

Text Size  

Story Dated: Saturday, September 08, 2018 09:55 hrs UTC

ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയില്‍ എം.എൽ.എ പി കെ ശശി കുറ്റക്കാരനെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്‍. പാര്‍ട്ടി അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. പാര്‍ട്ടി നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ പരാതിക്കാരിക്ക് മറ്റു നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ബാലന്റെ പ്രതികരണം. പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്തു കൊണ്ടായിരിക്കും പാര്‍ട്ടി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. പരാതിക്കാരി എന്തു നടപടി സ്വീകരിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും അവര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും ബാലന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.