You are Here : Home / News Plus

വറചട്ടിയില്‍ കേരളം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, July 10, 2014 11:19 hrs UTC

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ കന്നി പൊതുബജറ്റ് കേരളത്തിനു നല്‍കുന്നത് നിരാശമാത്രം. ആകെ മെച്ചം ഒരു ഐഐടിയില്‍ ഒതുങ്ങി. അതിലും അവ്യക്തതകള്‍ മാത്രം. എയിംസ് പ്രതീക്ഷയര്‍പ്പിച്ചു സ്ഥലമടക്കം കണ്ടു വച്ചിരുന്ന കേരളത്തിനു തിരിച്ചടിയായി മോഡിസര്‍ക്കാരിന്റെ ബജറ്റ്.

ആകെ കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് ഐ.ഐ.ടികള്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ 5 പുതിയ ഐ.ഐ.എമ്മുകള്‍ക്കുമായി 500 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ അതില്‍ കേരളം ഉള്‍പ്പെടുന്നില്ല. നാല് പുതിയ എയിംസ് രാജ്യത്ത് തുടങ്ങുന്നതിനായി 500 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവടങ്ങളിലാണ് പുതിയ എയിംസ് തുടങ്ങുക. എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഭാവിയില്‍ എയിംസ് അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞതും പ്രതീക്ഷിച്ചിരിക്കേണ്ടി വരും കേരളത്തിനു.

കൊച്ചി മെട്രൊ റയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 462.17 കോടി രൂപ ബജറ്റ് വിഹിതമായി നീക്കി വച്ചിട്ടുണ്ട്. ഇതില്‍ 233 കോടി രൂപ കേന്ദ്ര വിഹിതമായി നല്‍കും. ബാക്കി തുക വിദേശ വായ്പ്പയാണ്. കൂടാതെ ഫാക്ടിന് 42.66 കോടി രൂപ അനുവദിച്ചിട്ടൂമുണ്ട്.
 
991 കോടിയുടെ അടിയന്തിര പാക്കേജ്‌ അനുവദിക്കണമെന്നായിരുന്നു ഫാക്ടിന്റെ ആവശ്യം. കുടാതെ കയര്‍ വികസനം - 82.35 കോടി രൂപ,തേയില ബോര്‍ഡ് - 117.50 കോടി രൂപ,കോഫി ബോര്‍ഡ് - 121.80 കോടി രൂപ, റബര്‍ ബോര്‍ഡ് - 157.50 കോടി രൂപ,കശുവണ്ടി വികസനം - 4 കോടി രൂപ എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.

തുമ്പ വിഎസ്എസ്സി സെന്ററിന് 596.20 കോടി,​ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 27.84 കോടി,​ ഷിപ്പ് യാര്‍ഡിന് 41 കോടി,​ കുടിവെള്ള വികസന പദ്ധതികള്‍ക്ക് 67 കോടി,​ എഫ്എസി.ടിക്ക് 42.66 കോടി, .സമുദ്രോല്‍പന്ന കയറ്റുമതി വികസന കോര്‍പ്പറേഷന് 120 കോടി, കൊച്ചിയില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 6.8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.