You are Here : Home / News Plus

ബിരുദവിവാദം: ഡല്‍ഹി സര്‍വകലാശാല വി.സി രാജിവെച്ചു

Text Size  

Story Dated: Tuesday, June 24, 2014 11:40 hrs UTC

ബിരുദ കോഴ്സ് നാലു വര്‍ഷമാക്കുന്നതിനെച്ചൊല്ലി യു.ജി.സിയും ഡല്‍ഹി യൂണിവേഴ്സിറ്റിയും തര്‍ക്കം തുടരുന്നതിനിടെ വൈസ് ചൈന്‍സലര്‍ ദിനേശ് സിങ് രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് അയച്ചെന്ന് സര്‍വകലാശാല ഒൗദ്യോഗികമായി അറിയിച്ചു. ബിരുദ കോഴ്സ് മൂന്നു വര്‍ഷത്തില്‍ നിന്നും നാലു വര്‍ഷമാക്കിയതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ശക്തമായ പ്രക്ഷോഭം നടത്തി വരികയാണ്. ഇതിനിടയിലാണ് ദിനേശ് സിങിന്‍െറ രാജി. ദിനേശ് സിങിന്‍െറ രാജി ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപക അസോസിയേഷന്‍ (ഡി.യു.ടി.എ) സ്വാഗതം ചെയ്തു. മൂന്നു വര്‍ഷ കോഴ്സ് തിരികെ കൊണ്ടുവരാന്‍ രാജി സഹായിക്കുമെന്നും ഡി.യു.ടി.എ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.