You are Here : Home / News Plus

പരാജയത്തിന്‍റെ ഉത്തരവാദിത്തം പി.ബിയും സി.സിയും ഏറ്റെടുക്കുന്നു -സി.പി.എം

Text Size  

Story Dated: Monday, June 09, 2014 02:17 hrs UTC

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്‍െറ ഉത്തരവാദിത്തം പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നതായി സി.പി.എം. പാര്‍ട്ടിയുടെ ബഹുജന അടിത്തറയില്‍ ഇടിവ് സംഭവിച്ചു. സി.പി.എമ്മിന്‍െറ സംഘടനാ ശക്തി വര്‍ധിപ്പിക്കാനായില്ല. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരാജയത്തിന്‍െറ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയനയം പുനഃപരിശോധിക്കും. നാല് വര്‍ഷത്തിന് മുമ്പ് തീരുമാനിച്ച ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ഇനി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങും. ബംഗാളില്‍ സംഘടനാപരവും പാര്‍ട്ടിപരവുമായ തിരുത്തല്‍ നടപടി സ്വീകരിക്കും. വെല്ലുവിളി നേരിടാന്‍ കേന്ദ്രകമ്മിറ്റി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പല ഘടകങ്ങള്‍ കാരണമായി. കൊല്ലം, കോഴിക്കോട്, ആലപ്പുഴ സീറ്റുകളില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. പ്രതീക്ഷിച്ച സീറ്റ് കേരളത്തില്‍ നിന്ന് ലഭിച്ചില്ളെന്നും കാരാട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.