You are Here : Home / News Plus

മുതിര്‍ന്ന സി.പി.എം നേതാവ് ആര്‍. ഉമാനാഥ് അന്തരിച്ചു

Text Size  

Story Dated: Wednesday, May 21, 2014 05:02 hrs UTC

മുതിര്‍ന്ന സി.പി.എം നേതാവ് ആര്‍. ഉമാനാഥ് അന്തരിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ബുധനാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. മുന്‍ പൊളിറ്റ് ബ്യൂറോ അംഗവും കേന്ദ്രകമ്മറ്റിയിലേക്കുള്ള പ്രത്യേക ക്ഷണിതാവും സി.ഐ.ടി.യു അഖിലേന്ത്യാ നേതാവാവുമായിരുന്നു. തമിഴ്നാട്ടില്‍ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികൂടിയാണ് ആര്‍. ഉമാനാഥ്. അരോഗ്യനില മോശമായതിനാല്‍ ഏറെനാളായി അശുപത്രിയിലായിരുന്നു.1922ല്‍ കോഴിക്കോട് ജനിച്ച ഉമാനാഥ് വിദ്യാര്‍ത്ഥി ജീവിത കാലഘട്ടത്തില്‍ തന്നെ തമിഴ്നാട്ടിലേക്ക് മാറി താമസിച്ചു. 1977ലും 1980ലും തമിഴ്നാട് നിയമസഭയിലേക്ക് നാഗപട്ടണം മണ്ഡലത്തില്‍ നിന്നും അദ്ദഹേം തിരഞ്ഞെടുക്കപ്പെട്ടു.തിരുച്ചിയില്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് അദ്ദേഹം ട്രേഡ് യൂനിയന്‍ രംഗത്തേക്ക് വരുന്നത്. സി.ഐ.ടി.യു രൂപവത്കരിച്ചപ്പോള്‍ തമിഴ്നാട് ഘടകത്തിന്‍്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി. അഖിലേന്ത്യാ വൈസ് പ്രസിഡന്‍്റായും പ്രവര്‍ത്തിച്ചു. തമിഴ്നാട് സി.പി.എം സംസ്ഥാന സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം ചണ്ഡിഗഢില്‍ നടന്ന പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പി.ബി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.