You are Here : Home / News Plus

കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും

Text Size  

Story Dated: Monday, May 19, 2014 09:32 hrs UTC



മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ മന്ത്രിസഭയിലെ അംഗവുമായിരുന്ന കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പുനസംഘടന നടത്താനും നേതൃത്വം ആലോചിക്കുന്നുണ്ട്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതൃനിരയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി.വീരപ്പ മൊയ്‌ലിയെയും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇക്കാര്യം ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യും. പ്രമുഖ കേന്ദ്രമന്ത്രിമാരെല്ലാം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് കമല്‍നാഥ് അടക്കമുള്ളവരുടെ പേരുകള്‍ പ്രതിപക്ഷ നേതൃനിരയിലേക്ക് ഉയര്‍ന്നുവരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.