You are Here : Home / News Plus

ചെന്നൈ ഇരട്ടസ്‌ഫോടനത്തില്‍ ശ്രീലങ്ക അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Thursday, May 01, 2014 05:23 hrs UTC

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില്‍ ശ്രീലങ്ക അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ശ്രീലങ്കന്‍ ജനതയുടെ ദുഃഖം രേഖപ്പെടുത്തുന്നതായി ലങ്കന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെയും സര്‍ക്കാരിനെയും ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ക്കായി ചെന്നൈയിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുവെന്നും ലങ്കന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.